സിലബസും അധ്യയന സമയവും വെട്ടിക്കുറയ്ക്കും

ഈ അധ്യയന വർഷത്തെ സിലബസും സമയവും വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ. അന്തിമ തീരുമാനമായിട്ടില്ല. അധ്യയന ദിവസങ്ങൾ 220നു പകരം നൂറായി ചുരുക്കണമെന്ന നിർദേശം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അധ്യാപകർക്കും അക്കാദമിക വിദഗ്ധർക്കും മറ്റും #syllabusforstudents2020 എന്ന ഹാഷ്ടാഗിൽ മാനവശേഷി മന്ത്രാലയത്തിന്റെയോ മന്ത്രിയുടെയോ ട്വിറ്റർ, ഫെയ്സ്ബുക് പേജുകളിൽ നിർദേശങ്ങൾ അറിയിക്കാം. സിലബസ് വെട്ടിക്കുറയ്ക്കുമെന്നു സിബിഎസ്ഇ വ്യക്തമാക്കിയിരുന്നെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. അടുത്തവർഷത്തെ ജെഇഇ മെയിൻ, നീറ്റ് പ്രവേശന പരീക്ഷകളുടെ സിലബസി‌ലും മാറ്റം വേണമെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിട്ടുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754607