കെ–മാറ്റ് പ്രവേശന പരീക്ഷ സംബന്ധിച്ചു വിദ്യാർഥികൾക്ക് ആശയക്കുഴപ്പം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ പിൻവലിക്കാത്ത സാഹചര്യത്തിൽ, 21ന് നടക്കുന്ന കെ–മാറ്റ് പ്രവേശന പരീക്ഷ സംബന്ധിച്ചു വിദ്യാർഥികൾക്ക് ആശയക്കുഴപ്പം. ഞായറാഴ്ചകളിൽ അവശ്യ സേവന വിഭാഗത്തിലുള്ളവർ‌ ഒഴികെ ആരും പുറത്തിറങ്ങരുതെന്നാണു നിർദ്ദേശം. മിക്ക വിദ്യാർഥികളുടെയും പരീക്ഷാ കേന്ദ്രം ഇതര ജില്ലകളിലാണ്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി നാളെയാണ്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി കണ്ടെയ്ൻമെന്റ് സോണുകളിലും ക്വാറന്റീനിലുമുള്ള വിദ്യാർഥികൾ ആ വിവരം രേഖപ്പെടുത്തി വേണം ഓൺലൈനായി അഡ്മിറ്റ് കാർഡ് കൈപ്പറ്റേണ്ടത്. തപാൽ വഴി കാർഡ് വിതരണമില്ല. വിദ്യാർഥികളെ തിരിച്ചറിയുന്നതിനു കളർ പ്രിന്റൗട്ട് അഭികാമ്യമെന്നാണു നിർദേശം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759138