മോണ്ടിസോറി / പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ്

ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് ഏറെ ആസ്വാദ്യകരമായ രീതിയില്‍ പഠനം സാധ്യമാക്കുന്ന ശാസ്ത്രീയ പഠനരീതിയാണ് മോണ്ടിസോറി. കുട്ടികളുടെ വിദ്യാഭ്യാസം എപ്രകാരമാകണം എന്നതിനെ അടിസ്ഥാനപ്പെടുത്തി പരിഷ്കൃതമായ രീതിയിലും ശൈലിയിലും ആവിഷ്കരിച്ച വിദ്യാഭ്യാസ രീതിയാണിത്. ഇറ്റാലിയന്‍ ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായിരുന്ന മരിയ മോണ്ടിസോറിയാണ് ഇതിന്‍റെ ഉപജ്ഞാതാവ്. വിജ്ഞാനസമ്പാദനത്തിന്‍റെയും ജീവിതസൗഖ്യത്തിന്‍റെയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാല്‍ പഞ്ചേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കേതാണെന്നും മോണ്ടിസോറി അഭിപ്രായപ്പെടുന്നു. ഇതിനു സഹായകമായ പ്രത്യേക പഠനോപകരണങ്ങളും അവര്‍ നിര്‍മിച്ചിട്ടുണ്ട്. കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും അറിവ് നേടാന്‍ ഈ രീതി അവസരമൊരുക്കുന്നു. മോണ്ടിസോറി ട്രെയിനിങ് പാസ്സായവര്‍ക്കു മാത്രമേ ഇത്തരം സ്കൂളുകളില്‍ അധ്യാപകരായി നിയമനം ലഭിക്കുകയുള്ളൂ.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967844