ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റിൽ

കഴിഞ്ഞ ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്‌ത്‌ എട്ടുമുതൽ 10 വരെ നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ, പാർട്ട് - 3 വിഷയങ്ങൾ എല്ലാം ഉൾപ്പെടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം. ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്ത പരീക്ഷാർഥികൾക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാംവർഷ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് മുഴുവൻ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് എഴുതാം. ഡിസംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ വിഷയത്തിന്റെ/വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം. പിഴയില്ലാതെ ജൂലൈ മൂന്ന് വരെ ഫീസടയ്ക്കാം.

വിശദവിവരങ്ങൾക്ക്: www.dhsekerala.gov.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759380