ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു; 85.13% വിജയം

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13% വിജയം. 31,9782 പേർ വിജയിച്ചു. 2019ൽ 84.33 ആയിരുന്നു. സയൻസ് – 88.62%. ഹ്യൂമാനിറ്റീസ് – 77.76%, കൊമേഴ്സ്– 84.52%. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75% എന്നിങ്ങനെയാണ് വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
സ്കൂൾ വിഭാഗം അനുസരിച്ച് സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. വിജയശതമാനം കൂടുതൽ എറണാകുളത്താണ് – 89.02%. കുറവ് കാസര്‍കോട് – 78.68%. നൂറു ശതമാനം നേടിയത് 114 സ്കൂളുകൾ. കഴിഞ്ഞ വർഷം 79 ആയിരുന്നു.
കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ 18,510. 1200 മാർക്കിൽ 1200ഉം വാങ്ങിയത് 234 പേരാണ്. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2234 എണ്ണം. ഓപ്പൺ സ്കൂൾ ആയി പരീക്ഷ എഴുതിയവർ 49,245. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 21,490. 43.64% വിജയം ആണ് ഓപ്പൺ സ്കൂളിൽ. കഴിഞ്ഞ വർഷം 43.48 ആയിരുന്നു ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയ ശതമാനം.
വിഎച്ച്എസ്‍ഇയിൽ 81.8 ശതമാനമാണ് വിജയം. എല്ലാ പാർട്ടിലും വിജയം 76.06%. പ്ലസ് ടു പുനർമൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് ടു സർട്ടിഫിക്കറ്റിൽ മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥിയുടെ ഫോട്ടോ, ജനനതീയതി, അച്ഛനമ്മമാരുടെ പേര് എന്നിവ ഉൾപ്പെടുത്തും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967851