സംസ്ഥാനത്തെ കോളജുകളിൽ ഒന്നാം വർഷ ബിരുദ ക്ലാസ് സെപ്റ്റംബർ 1 മുതൽ

സംസ്ഥാനത്തെ കോളജുകളിൽ ഒന്നാം വർഷ ബിരുദ ക്ലാസ് സെപ്റ്റംബർ ഒന്നിനു തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലോചന. പ്രവേശന നടപടികൾ ഓഗസ്റ്റിൽ ഓൺലൈനായി പൂർത്തിയാക്കാൻ സർവകലാശാലകൾക്കു നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർവകലാശാലാ പ്രതിനിധികൾ അടുത്തയാഴ്ച ഓൺലൈൻ യോഗം ചേർന്നു പ്രവേശന നടപടിക്രമങ്ങൾ തയാറാക്കും. സെപ്റ്റംബറിൽ ക്ലാസ് തുടങ്ങാൻ യുജിസി അനുമതിയുണ്ട്. ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനവും ഇതോടൊപ്പം നടത്തും. കേരള, എംജി സർവകലാശാലകൾ ബിരുദഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡ് പടരുന്ന സാഹചര്യത്തിൽ തുടക്കത്തിൽ ഓൺലൈൻ ക്ലാസുകളേ ഉണ്ടാകൂ. നിലവിൽ 2, 3 വർഷ ബിരുദ, രണ്ടാം വർഷ ബിരുദാനന്തരബിരുദ ക്ലാസുകൾ ഓൺലൈനായി നടക്കുന്നുണ്ട്. 3 ജനറൽ, പട്ടികവിഭാഗം, സ്പോട്ട് അലോട്മെന്റുകൾ ഓഗസ്റ്റിൽ പൂർത്തിയാക്കണം. അതു കഴിഞ്ഞാൽ വിദ്യാർഥികൾക്കു കുറച്ചുപേർക്കു വീതം കോളജിലെത്തി മാർക്ക് ലിസ്റ്റ് ഹാജരാക്കി പ്രവേശനനടപടി പൂർത്തിയാക്കാം. 168 എയ്ഡഡ് കോളജ്, 67 ഗവ. കോളജ് എന്നിവയ്ക്കു പുറമേ 700 സ്വാശ്രയ കോളജുകളിലെ പകുതി സീറ്റിലും പ്രവേശനം നടക്കും. ഇതോടൊപ്പം 100 കോളജുകളിൽ ഓണേഴ്സ്, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്സുകൾ ആരംഭിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967575