ഐഐടി ബിരുദം ഇനി വീട്ടിലിരുന്നും നേടാം


ലോകത്തെ ഏറ്റവും ദുഷ്കരമായ മത്സരപ്പരീക്ഷകളിലൊന്നാണ് IlT - JEE. ഏകദേശം 10 ലക്ഷം പേർ പങ്കെടുക്കുന്ന ഈ കടുത്ത മത്സരപ്പരീക്ഷയിലൂടെയാണ് രാജ്യത്തെ IlTകളിലേയ്ക്കും IISc യിലേയ്ക്കുമുള്ള ബിരുദ പ്രവേശനം നടത്തുന്നത്. IITകളിലെ M.Sc, M. Tech കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകളുടെ കാര്യവും വ്യത്യസ്തമല്ല. എന്നാൽ പ്രവേശന പ്രക്രിയ താരതമ്യേന ലളിതമാക്കിയും നിബന്ധനകൾ ലഘൂകരിച്ചും ഒരു പുതിയ ഓൺലൈൻ കോഴ്സിന് തുടക്കമിടുകയാണ് IIT മദ്രാസ്.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഇൻസ്റ്റിററ്യൂഷനായി NIRF പട്ടികയിൽ ഇടം പിടിച്ചതിന്റെ തിളക്കത്തിലാണ് IIT മദ്രാസ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഡാറ്റാ സയൻസ് മേഖലയും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലെ ആധുനിക സങ്കേതങ്ങളും സമന്വയിപ്പിച്ചാണ് B.Sc Data Science & Programming എന്ന പ്രോഗ്രാം പൂർണമായും ഓൺലൈനായി ആരംഭിക്കുന്നത്.ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് IIT മദ്രാസിന് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ഓൺലൈൻ കണ്ടന്റ് പോർട്ടലായ NPTELനു പുറകിലും NPTELനു കീഴിലാരംഭിച്ച Massive online Open Course - MOOC നു പുറകിലുമുള്ള ചാലകശക്തി IIT മദ്രാസ് തന്നെ.IIT ഖൊരഖ്പൂർ, ISI , IIM കൊൽക്കത്ത എന്നിവ സംയുക്തമായി നടത്തുന്ന PG DIploma യും IIIT ബംഗളൂരു, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, MAHE,SP Jain എന്നിവ നടത്തുന്ന പ്രോഗ്രാമുകളും ഉൾപ്പടെ ഡാറ്റാ സയൻസിലും ഡാറ്റാ അനലറ്റിക്സിലും മികച്ച പ്രോഗ്രാമുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. പക്ഷേ, ഇവയൊന്നും ഓൺലൈനിലല്ല എന്നത് ശ്രദ്ധിക്കണം. ലക്ഷക്കണക്കിന്ന രൂപ ഫീസായി ഒടുക്കേണ്ടിയും വരും.IIM കൊൽക്കത്ത- lSI - IIT ഖൊരഖ്പൂർ സംയുക്ത പ്രോഗ്രാമിന്റെ ഫീസ് 24 ലക്ഷമാണ് ! ബിരുദധാരികൾക്കാണ് ഈ സ്ഥാപനങ്ങളിൽ പ്രവേശനം. പക്ഷേ, lIT മദ്രാസിലെ BSc പ്രോഗ്രാം നിങ്ങൾക്കെവിടെയിരുന്നും പഠിക്കാം. 3 വർഷ ബിരുദ പ്രോഗ്രാമിന്റെ ഫീസ് 2,42000 രൂപ മാത്രമാണ്. SC/ST, PWD വിഭാഗക്കാർക്ക് ഫീസ് പകുതിയായി കുറയും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754447