പാരാമെഡിക്കൽ ബിരുദ പ്രവേശനം

കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന ബിരുദ കോഴ്‌സുകളിലെ പ്രവേശനം 12–ാം ക്ലാസിലെ മാർക്ക് ആധാരമാക്കിയാകും. എൻട്രൻസ് പരീക്ഷയില്ല.
1. ബിഎസ്‌സി നഴ്‌സിങ് 2. ബിഎസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്നോളജി) 3. ബിഎസ്‌സി പെർഫ്യൂഷൻ 4. ബിഎസ്‌സി എംആർടി (മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി) 5. ബിഎസ്‌സി ഒപ്‌ടോമെട്രി 6 . ബിപിടി (ഫിസിയോതെറപ്പി) 7. ബിഎഎസ്എൽപി (ഓഡിയോളജി & സ്‌പീച്ച് ലാംഗ്വേജ് പതോളജി) 8. ബിസിവിടി (കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി) 9. ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി
കോഴ്‌സ് 4 വർഷം വീതം. പക്ഷേ, ഫിസിയോതെറപ്പിക്ക് 6 മാസം, സർക്കാർ കോളജുകളിൽ നഴ്‌സിങ്ങിനു 12 മാസം എന്നീ ക്രമത്തിൽ ഇന്റേൺഷിപ് / കരാർബന്ധിത പ്രവർത്തനം കൂടുതലായുണ്ട്.
12–ാം ക്ലാസ് പരീക്ഷയിലെ മാർക്കുകൾ അതേപടി എടുക്കുകയല്ല, മറിച്ച് വിവിധ സ്‌ട്രീമുകളിൽ (കേരള ഹയർ സെക്കൻഡറി, സിബിഎസ്‌ഇ, സിഐഎസ്‌സിഇ, വിഎച്ച്എസ്ഇ മുതലായവ) നേടിയ മാർക്കുകൾ നിർദിഷ്‌ട രീതിയിൽ നോർമലൈസ് ചെയ്‌തു കണക്കാക്കുകയാകും. അപേക്ഷ സ്വീകരിച്ച് റാങ്കിങ് നടത്തുന്നത് സംസ്‌ഥാന സർക്കാരിനു കീഴിലെ സ്വയംഭരണ സ്‌ഥാപനമായ എൽബിഎസ് ആണ്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; വെബ്സൈറ്റ്: www.lbscentre.kerala.gov.in; ഫോൺ: 0471 2560363. വാർഷിക ഫീസ് സർക്കാർ കോളജുകളിൽ 20,000 രൂപയോളം വരും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754679