CAT 2020: കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്

ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാം പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റിന് (CAT 2020: കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) സെപ്‌റ്റംബർ 16 വരെ റജിസ്‌റ്റർ ചെയ്യാം.
വെബ്സൈറ്റ്: www.iimcat.ac.in
ഒക്‌ടോബർ 28 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബർ 29ന്. രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ടു സെഷനുകൾ. രണ്ടിലെയും സ്കോർ നോർമലൈസ് ചെയ്താകും അന്തിമ സ്കോർ തീരുമാനിക്കുക. ഓരോ ഐഐഎമ്മിനും തനതായ സിലക്‌ഷൻ രീതിയുണ്ട്. ക്യാറ്റ് സ്കോറിനു പുറമേ വിശേഷ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, വിദ്യാർഥിയുടെ അക്കാദമികചരിത്രം എന്നിവയും പരിഗണിച്ചാകാം തിരഞ്ഞെടുപ്പ്.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർഈ ടെസ്‌റ്റിലെ പ്രകടനം പ്രവേശനത്തിനുപയോഗിക്കുന്ന ഐഐഎമ്മുകളല്ലാത്ത ബിസിനസ് സ്‌കൂളുകളുടെ ലിസ്റ്റ്, സംസ്ഥാനം തിരിച്ച് സൈറ്റിലുണ്ട്. കേരളത്തിൽ നിന്ന് ഒരു സ്ഥാപനമേയുള്ളൂ. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 4, 7.

പരീക്ഷ

വെർബൽ എബിലിറ്റി & റീഡിങ് കോംപ്രഹൻഷൻ, ഡേറ്റ ഇന്റർപ്രെട്ടേഷൻ & ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ്‌ എബിലിറ്റി എന്നിങ്ങനെ 3 ഭാഗങ്ങൾ. ഓരോ ഭാഗത്തിനും 60 മിനിറ്റ്. മൾട്ടിപ്പിൾ ചോയ്സ് രീതിയിലല്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം ടൈപ്പ് ചെയ്തു ചേർക്കണം. കണക്കു കൂട്ടാൻ സ്ക്രീനിൽ കാൽക്കുലേറ്ററുണ്ട്.
പരിശീലന ടെസ്റ്റ് ഒക്ടോബർ 16നു സൈറ്റിൽ വരും. ജനുവരി രണ്ടാം വാരം ഫലം. 2021 ഡിസംബർ 31 വരെ ഈ ക്യാറ്റ് സ്കോർ ഉപയോഗിക്കാം.

യോഗ്യത
50 % മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിദ്യാർഥികൾക്ക് 45 % മാർക്ക്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രം 15, 7.5, 27, 5, 10 % സീറ്റുകൾ സംവരണം. നിശ്ചിതമാർക്കുള്ള സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി അംഗത്വമുള്ളവർക്കും അപേക്ഷിക്കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752313