ബിരുദപ്രവേശനത്തിന് അപേക്ഷകരുടെ തിരക്ക്

കോവിഡ് മൂലം സംസ്ഥാനത്തിനു പുറത്തു പഠിക്കുന്നതിനു വിദ്യാർഥികൾ പോകാത്തതിനാൽ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദപ്രവേശനത്തിന് അപേക്ഷകരുടെ വൻതിരക്ക്. ഹയർസെക്കൻഡറിക്ക് ഉയർന്ന മാർക്ക് നേടിയ കുട്ടികൾ പോലും പ്രവേശനം ലഭിക്കാതെ പുറത്താകുമെന്ന ആശങ്കയിലാണ്.കേരള,എംജി,കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിൽ കഴിഞ്ഞ വർഷം 1,74,000 സീറ്റിലേക്ക് അപേക്ഷിച്ചത് 3.19 ലക്ഷം വിദ്യാർഥികളായിരുന്നു.ഇത്തവണ എണ്ണം കൂടും. കേരള ഒഴികെയുള്ള സർവകലാശാലകളിൽ പ്രവേശന നടപടി തുടങ്ങിയിട്ടില്ല.ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സീറ്റു വർധിപ്പിക്കുന്നതിനു സർവകലാശാലകൾക്കു സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും വിദ്യാർഥികൾ ആശങ്കയിലാണ്. സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ അധിക ബാച്ച് അനുവദിക്കാൻ കണ്ണൂർ സർവകലാശാല സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.കേരള ആവശ്യപ്പെട്ടതായി പറയുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .മറ്റു സർവകലാശാലകൾ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.സ്വയംഭരണ കോളജുകളിൽ എയ്ഡഡ് കോഴ്സുകൾ കൂടാതെ അൺഎയ്ഡഡ് കോഴ്സുമുണ്ട്. ഇത്തവണ അൺഎയ്ഡഡ് കോഴ്സിൽ ചേരാനും വലിയ തിരക്കാണ്.മതിയായ സൗകര്യമുള്ള എയ്ഡഡ്, ഗവ.കോളജുകളിൽ അധിക സാമ്പത്തിക ബാധ്യത വരാത്ത വിധം ഡിഗ്രിക്ക് 70 സീറ്റു വരെ ആക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പിജിക്കു സയൻസ് 20, ആർട്സ് 30 എന്ന ക്രമത്തിൽ സീറ്റ് വർധിപ്പിക്കാനും അനുമതി നൽകി. തുടർനടപടി സ്വീകരിക്കേണ്ടതു സർവകലാശാലകളാണെന്ന നിലപാടിലാണു സർക്കാർ. എന്നാൽ ഇപ്പോൾ അനുവദിച്ച സീറ്റ് വർധന അപര്യാപ്തമാണെന്നു വിദ്യാർഥികൾ പറയുന്നു.മുൻകാലങ്ങളിൽ വിവിധ കോഴ്സുകൾക്ക് 20% സീറ്റ് വരെ വർധിപ്പിച്ചിരുന്നു. കോവിഡ് മൂലം സർക്കാർ ഓഫിസുകളുടെയും സർവകലാശാലകളുടെയും പ്രവർത്തനം ഏതാണ്ടു സ്തംഭിച്ച മട്ടാണ്. അധിക സീറ്റ് അനുവദിക്കുന്നതിനെ ഇതു ബാധിക്കുമോയെന്നു വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754580