സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീം പ്രഖ്യാപിച്ചുകൊണ്ട് നബാർഡ്നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) മൂന്നുമാസംവരെ നീളുന്ന സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീം (എസ്.ഐ.എസ്.) പ്രഖ്യാപിച്ചു. 75 പേരെ തിരഞ്ഞെടുക്കും. 18,000 രൂപയുടെ പ്രതിമാസ സ്റ്റൈപ്പൻഡ്, ഫീൽഡ് വിസിറ്റ് അലവൻസ് (പ്രതിദിനം 1500 മുതൽ 2000 രൂപവരെ), ട്രാവൽ അലവൻസ് (പരമാവധി 6000 രൂപ) തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.

റൂറൽ ഹാറ്റ്സ് (വില്ലേജ് മാർക്കറ്റുകൾ), റൂറൽ മാർട്ട്, ഹോംസ്റ്റേകൾ (റൂറൽ ടൂറിസം), സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, മൈക്രോ എ.ടി.എം.എസ്. ആൻഡ് ഫിനാൻഷ്യൽ ലിറ്റററി പ്രോഗ്രാമുകൾ, കെ.ഡബ്ല്യു.എഫ്. പ്രോജക്ട്സുകൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, അഡ്വാൻസ്ഡ് ടെക്നോളജീസ് ഓൺ വെബ് ബേസ്ഡ് മോണിറ്ററിങ് ഓഫ് വാട്ടർഷെഡ് മാനേജ്മെന്റ് പ്രോജക്ടുകൾ എന്നിവയാണ് ഇന്റേൺഷിപ്പിനായി കണ്ടെത്തിയിട്ടുള്ള മേഖലകൾ. നബാഡിന് പ്രയോജനപ്രദവും പ്രസക്തിയുള്ളതുമായ ഹ്രസ്വകാല പ്രവൃത്തികൾ, പ്രോജക്ടുകൾ, പഠനങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥി ഇന്റേൺഷിപ്പിൽ പ്രതീക്ഷിക്കുന്നത്.
വിശദമായ വിവരങ്ങൾക്ക് https://www.nabard.org/
അപേക്ഷ https://www.nabard.org/studentinternship വഴി മാർച്ച് അഞ്ചുവരെ നൽകാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479819