ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പ്രോഗ്രാം

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പ്രോഗ്രാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) നടത്തുന്ന മൂന്നുഘട്ട പ്രോഗ്രാമാണ് ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ.) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇന്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് ഘട്ടങ്ങൾ. പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടീസ് ഓഫ് അക്കൗണ്ടിങ്, ബിസിനസ് ലോ ആൻഡ് ബിസിനസ് കറസ്പോണ്ടൻസ് ആൻഡ് റിപ്പോർട്ടിങ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻഡ് ലോജിക്കൽ റീസണിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് ഇക്കണോമിക്സ് ആൻഡ് ബിസിനസ് ആൻഡ് കൊമേഴ്ഷ്യൽ നോളജ് (രണ്ടിലും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിങ്ങിൽ ഓരോ പേപ്പറിലും 40-ഉം നാലിലുംകൂടി 50-ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും. ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശനതല പ്രോഗ്രാം. പത്താംക്ലാസ് ജയിച്ചശേഷവും പന്ത്രണ്ടാം ക്ലാസ്/തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും രജിസ്റ്റർചെയ്യാം. എപ്പോൾ രജിസ്റ്റർചെയ്താലും പ്ലസ്ടുതല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ, ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർചെയ്തശേഷം കുറഞ്ഞത് നാലുമാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം. ഒരുവർഷം ജൂൺ 30-നകം രജിസ്റ്റർചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31-നകം രജിസ്റ്റർ ചെയ്യുന്നവർക്ക് മേയിലെ പരീക്ഷയും അഭിമുഖീകരിക്കാം. ഫൗണ്ടേഷൻ കോഴ്സിന് നാലുപേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ് രീതിയിലും രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും ഉത്തരം നൽകേണ്ടതാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479722