എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ നീട്ടിവെക്കണം: കെ.​എ​സ്.​ടി.​എ


എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ കെ.​എ​സ്.​ടി.​എ. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ച​ർ​ച്ച​ക​ളും വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ആ​ശ​ങ്ക പ​ര​ത്തു​ന്നു. പ​രീ​ക്ഷ നീ​ട്ടാ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ആ​വ​ർ​ത്തി​ക്കു​േ​മ്പാ​ഴും ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ കെ.​എ​സ്.​ടി.​എ ആ​ണ് നീ​ട്ട​ണ​മെ​ന്ന​ ആ​വ​ശ്യ​മു​യ​ർ​ത്തി​യ​ത്. ഇ​താ​ണ്​ ച​ർ​ച്ച സ​ജീ​വ​മാ​കാ​ൻ കാ​ര​ണം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന്​ പ​രീ​ക്ഷ​ക്കു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ ശേഷം പ​രീ​ക്ഷ മാ​റ്റി​വെ​ക്കാ​നു​ള്ള നീ​ക്കം കു​ട്ടി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ്​ ര​ക്ഷി​താ​ക്ക​ളുടെ പക്ഷം. പ​രീ​ക്ഷ മാ​റ്റു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​യ​ർ​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ വി​വി​ധ ഒാ​ഫി​സു​ക​ളി​ലും ആ​ശ​ങ്ക പ​ങ്കു​വെ​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ്. മോ​ഡ​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലൂ​ടെ ചോ​ദ്യ​പേ​പ്പ​ർ പാ​റ്റേ​ൺ മ​ന​സ്സി​ലാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ശ്വാ​സ​വും മാ​ന​സി​ക പി​രി​മു​റ​ക്ക​ത്തി​ന്​ അ​യ​വും വ​ന്നി​ട്ടു​ണ്ട്. ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളെ നേ​രി​ടാ​മെ​ന്ന ആ​ശ്വാ​സ​ത്തി​നി​ടെ​യാ​ണ്​ പ​രീ​ക്ഷ ഒ​രു​മാ​സ​ത്തോ​ളം നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ച​ർ​ച്ച​യും ഉ​യ​രു​ന്ന​ത്. നി​യ​മ​സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ ശേ​ഷം ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ കെ.​എ​സ്.​ടി.​എ ആ​വ​ശ്യം. എ​ന്നാ​ൽ, ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തി​ൽ റ​മ​ദാ​ൻ വ്ര​താ​രം​ഭ​വും തൊ​ട്ട​ടു​ത്ത ദി​വ​സം വി​ഷു​വും വ​രു​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കും. ഏ​പ്രി​ലി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തോ​ടെ വേ​ന​ൽ ക​ടു​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​തി​സ​ന്ധി​യാ​കും. നി​ല​വി​ൽ മാ​ർ​ച്ച്​ 17നു​ ​തു​ട​ങ്ങു​ന്ന പ​രീ​ക്ഷ മാ​ർ​ച്ച്​ 30ന്​ ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479752