സ്കോൾ-കേരള - പഠിതാക്കൾക്ക് പഠനസാമഗ്രികൾ തയ്യാറായി
സ്കോൾ-കേരളയിൽ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോംങ് എഡ്യൂക്കേഷൻ കേരള) രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് പഠനസാമഗ്രികൾ തയ്യാറായി. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണിത്. പ്ലസ് ടു വിദ്യാർഥികൾക്കുള്ള വീഡിയോ ക്ലാസുകൾ വ്യാഴാഴ്ച മുതൽ സ്കോൾ-കേരളയുടെ യുട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് പേജിലും ലഭ്യമാകും. ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യാളജി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിലെ വീഡിയോ ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുക.