ഐഐഎസ്സിയിൽ 4– വർഷ ബാച്ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) 4– വർഷ ബാച്ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.iisc.ac.in/ug മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെറ്റീരിയൽസ്, ഏർത്ത് & എൻവയൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. താൽപര്യമുള്ളവർക്ക് ഒരു വർഷം കൂടി പഠിച്ച് മാസ്റ്റർ ബിരുദം നേടാം; നേരിട്ട് പിഎച്ച്ഡി ഗവേഷണവുമാകാം. സിഎസ്ഐആർ നെറ്റ് എഴുതി യോഗ്യത തെളിയിക്കണം. ജൂനിയർ റിസർച് ഫെലോഷിപ് ലഭിക്കും. 2020ൽ പ്ലസ്ടു (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) ജയിച്ചവരെയും 2021ൽ പരീക്ഷയെഴുതുന്നവരെയുമാകും പ്രവേശനത്തിനു പരിഗണിക്കുക. 60% മാർക്ക് വേണം; പട്ടികവിഭാഗം വിദ്യാർഥികൾക്കു പ്ലസ്ടു ജയവും.