സർക്കാർ ഫാർമസി കോളേജുകളിലെ ഒഴിവുകൾ


ബി.ഫാം. പ്രവേശനത്തിനുള്ള സമയം മാർച്ച് 15 വരെ നീട്ടിയ സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലുള്ള ഒഴിവുകൾ നികത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.സർക്കാർ ഫാർമസി കോളേജുകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരം പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ് ആയ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സർക്കാർ ഫാർമസി കോളേജുകളിലെ ഒഴിവുള്ള ബി.ഫാം. സീറ്റുകളിലേക്കുള്ള പ്രവേശനം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനപ്രകാരം നികത്തും.ഇതുസംബന്ധിച്ച തുടർനിർദേശത്തിനായി പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെയോ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയോ, അതത് കോളേജുകളുടെയോ വെബ്സൈറ്റുകൾ സന്ദർശിക്കണം. സ്വാശ്രയ ഫാർമസി കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന താത്‌പര്യമുള്ള വിദ്യാർഥികൾക്ക് അതത് കോളേജുമായി ബന്ധപ്പെട്ട് മാർച്ച് 15-ന് വൈകീട്ട് 5-ന് മുൻപ് പ്രവേശനം ഉറപ്പാക്കാമെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0471-2525300.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479782