ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2020 കോളേജ് തല സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 10- ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കായംകുളം, എം.എസ്.എം. കോളേജില്‍ പുതുതായി അനുവദിച്ച BA English and Communicative English കോഴ്‌സിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍/ കമ്മ്യൂണിറ്റി ക്വാട്ടകള്‍ക്ക് മാര്‍ച്ച് 10-ാം തീയതി കോളേജ് തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.താൽപര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇതേ കോളേജില്‍ രാവിലെ 10 മണിക്ക് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജാരാകേണ്ടതാണ്. നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് / കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. അഡ്മിഷന്‍ ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്കു 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) കൈയില്‍ കരുതേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ കൂടി കൈയില്‍ കരുതേണ്ടതാണ്. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.പ്രസ്തുത കോളേജിലെ ഓരോ വിഭാഗങ്ങള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (//admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479755