വിദേശ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം അപേക്ഷാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിരവധി വിദ്യാര്‍ത്ഥികളുടെ വിദേശ പഠനം നിലച്ചിരുന്നു. യാത്രാ വിലക്കും ലോക്ഡൗണും എല്ലാം കൂടി വന്നപ്പോള്‍ പലരും തങ്ങളുടെ വിദേശ പഠന മോഹം തത്ക്കാലത്തേക്ക് മാറ്റി വച്ചു. ഇതിനാല്‍ തന്നെ ഈ വര്‍ഷം വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് മത്സരം കടുക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2020 പകുതിയില്‍ തന്നെ സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടായിട്ടും പോകാതിരുന്ന അഞ്ചിലൊരു വിദ്യാര്‍ത്ഥിയും ഈ വര്‍ഷം വീണ്ടും അപേക്ഷിക്കുമെന്ന് സ്റ്റഡി ഗ്രൂപ്പ് എന്ന രാജ്യാന്തര വിദ്യാഭ്യാസ സേവനദാതാവ് നടത്തിയ സര്‍വേയില്‍ പറയുന്നു. യുകെ അടക്കമുള്ള രാജ്യങ്ങള്‍ പഠനശേഷം വര്‍ക്ക് വിസകള്‍ വാഗ്ദാനം ചെയ്യുന്നത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിട്ടുണ്ട്. സാറ്റ് പോലുളള പരീക്ഷകളിലും പല സര്‍വകലാശാലകളും ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതും അപേക്ഷാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. എംബിഎ, ഡേറ്റാ സയന്‍സ്, ഫിനാന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പോലുള്ള മുഖ്യധാര കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാനും കടുത്ത മത്സരം വേണ്ടി വന്നേക്കാമെന്ന് വിദേശ പഠന ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഹ്യുമാനിറ്റീസ് വിഷയങ്ങള്‍, സംഗീതം, വൈന്‍ ടേസ്റ്റിങ്ങ്, ഫുഡ് ടെക്‌നോളജി, ലക്ഷ്വറി മാനേജ്‌മെന്റ്, സൈക്കോളജി പോലുള്ള ഓഫ് ബീറ്റ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിച്ചേക്കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479740