ജെ.ഇ.ഇ മെയിൻ മാർച്ച് സെഷൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു .
ജെ.ഇ.ഇ മെയിൻ മാർച്ച് സെഷൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് മാർച്ച് 15 മുതൽ 18 വരെയാണ് പരീക്ഷ. കൊറോണ വൈറസിന്റെ രോഗബാധയുടെ പശ്ചാത്തലത്തിൽ സാമൂഹികാകലം പാലിച്ച് രണ്ട് ഷിഫ്റ്റുകളിലാകും പരീക്ഷ നടത്തുക. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ 13 പ്രാദേശിക ഭാഷകളിലുമായി പരീക്ഷ നടക്കുന്നുണ്ട്. ഫെബ്രുവരിയിൽ നടത്തിയ ജെ.ഇ.ഇ മെയിൻ ആദ്യ സെഷന്റെ ഫലം മാർച്ച് എട്ടിനാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്.കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി നാല് സെഷനുകളായാണ് ഇത്തവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്നത്.