കുസാറ്റ് റജിസ്‌ട്രേഷൻ 31 വരെ


കുസാറ്റിൽ 2021–22 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (ക്യാറ്റ്), ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (ഡാറ്റ്), ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (ലെറ്റ്), ഐഐഎം ക്യാറ്റ് /സിമാറ്റ് / കെ–മാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങൾക്ക്: admissions.cusat.ac.in. എന്ന സൈറ്റ് സന്ദർശിക്കുക. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് യോഗ്യതാപരീക്ഷയിൽ പാസ് മാർക്ക് മതി. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് 5% ഇളവുകിട്ടും. ഗേറ്റ് സ്കോറുണ്ടെങ്കിൽ എംടെക് പ്രവേശനത്തിനു യോഗ്യതാപരീക്ഷയിലെ മിനിമം മാർക്കിൽ 5% ഇളവു കിട്ടും. ഓൺലൈൻ റജിസ്‌ട്രേഷൻ (യുജി, പിജി) 31 വരെ; ഫൈൻ സഹിതം 7 വരെ (പിഎച്ച്ഡി, ഡിപ്ലോമ ഇതിൽപ്പെടില്ല). ·ഓൺലൈനായി ഫീസടയ്‌ക്കൽ ഏപ്രിൽ 8 വരെ. ഇന്റർനാഷനൽ വിദ്യാർഥികളുടെ ഓൺലൈൻ റജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ. എംടെക് ഓൺലൈൻ റജിസ്‌ട്രേഷൻ ഏപ്രിൽ 21 വരെ (ഫൈൻ സഹിതം ഏപ്രിൽ 30 വരെ). ഡിപ്പാർട്‌മെന്റൽ അപേക്ഷ ഏപ്രിൽ 15 വരെ. ·അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: മേയ് 25 മുതൽ ജൂൺ 14 വരെ. കംപ്യൂട്ടർ ഉപയോഗിച്ചുള്ള അഡ്മിഷൻ ടെസ്റ്റ് ജൂൺ 12,13,14. മിക്ക പ്രോഗ്രാമുകളുടെയും അപേക്ഷാഫീ 1100 രൂപ. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 500 രൂപ. ഗൾഫ് ജോലിക്കാരായ ഇന്ത്യക്കാരുടെ മക്കൾ (CGW) 6100 രൂപ; ഇവരിലെ പട്ടികവിഭാഗം 5500 രൂപ. CGW അല്ലാത്തവർ എൻആർഐ സീറ്റിന് 5000 രൂപ കൂടുതലടയ്ക്കണം. ഇന്റർനാഷനൽ വിദ്യാർഥികൾ ഏതു കോഴ്‌സിനായാലും 100 യുഎസ് ഡോളർ. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കു 100 രൂപ (പട്ടികവിഭാഗം 50 രൂപ).


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479822