ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്ലാറ്റ്ഫോമൊരുക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്ലാറ്റ്ഫോമൊരുക്കി സി.ബി.എസ്.ഇ. ഇൻടെല്ലുമായി ചേർന്നാണ് എ.ഐ. സ്റ്റുഡൻഡ് കമ്മ്യൂണിറ്റി (എ.ഐ.എസ്.സി) എന്ന് പേരുള്ള പ്ലാറ്റ്ഫോം സി.ബി.എസ്.ഇ ആരംഭിച്ചിട്ടുള്ളത്. പഠനവും പങ്കുവെയ്ക്കലും വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഈ പ്ലാറ്റ്ഫോം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് വിദ്യാർഥികളെ ബോധ്യപ്പെടുത്തുകയാണ് സിബി.എസ്.ഇ ലക്ഷ്യം. സി.ബി.എസ്.ഇ ബോർഡിന് കീഴിൽ പഠിക്കുന്ന എല്ലാകുട്ടികൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം. അതിനായി www.cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് മുഖാ-മുഖപരിപാടികൾ, വെബിനാറുകൾ തുടങ്ങി ഈ പ്ലാറ്റ്ഫോമിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാം. നിരവധി ചാലഞ്ചുകളിൽ പങ്കെടുത്ത് സ്വയം വിലയിരുത്താനും ബ്ലോഗുകളെഴുതാനും രാജ്യത്തെ വിഭാഗങ്ങളിലുള്ള കുട്ടികളുമായി സംവദിക്കാനും എ.ഐ. സ്റ്റുഡൻഡ് കമ്മ്യൂണിറ്റി വേദിയൊരുക്കുന്നുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479644