വീഹെൽപ്
ഹയർസെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷാ പേടിയകറ്റാൻ വേണ്ട പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം ‘വീഹെൽപ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ കൗൺസലിങ് സേവനം ആരംഭിച്ചു. നമ്പർ: 18004255459. പരീക്ഷ കഴിയുംവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണു സേവനം.