കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ ഇൻ പരിപാടി


എസ് .എസ് .എൽ. സി / ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ ഇൻ പരിപാടി. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്കു തത്സമയം മറുപടിയും നൽകുന്ന രൂപത്തിലാകും പരിപാടി. വിളിക്കേണ്ട നമ്പർ: 18004259877.
ഉച്ച കഴി‍ഞ്ഞ് 2.30 മുതൽ 4 വരെയാണ് 10–ാം ക്ലാസുകാർക്കുള്ള പരിപാടി. പുനഃസംപ്രേഷണം വൈകിട്ട് 6.30ന്. പ്ലസ്‍ടു വിദ്യാർഥികൾക്ക് ആദ്യ ഫോൺ ഇൻ വൈകിട്ട് 5 മുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്നു രാവിലെ 6.30നുമാണ്. എല്ലാ പ്രോഗ്രാമുകളും അടുത്ത ദിവസം മുതൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും.
ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഏപ്രിൽ 30ന് അകം പൂർത്തിയാക്കുമെന്നു കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്ലസ്‍വൺ ക്ലാസുകൾ മേയിലും തുടരും. മേയിൽ എല്ലാ ക്ലാസുകാർക്കും പ്രത്യേക ബ്രിജ് കോഴ്സ് ക്ലാസുകളും സംപ്രേഷണം ചെയ്യും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479620