നോട്ടിങ്ങാം സര്‍വകലാശാലയില്‍ മാസ്റ്റേഴ്സ് സ്കോളര്‍ഷിപ്പ്.
യൂ.കെ.യിലെ നോട്ടിങ്ങാം സർവകലാശാല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മാസ്റ്റേഴ്സ് പഠനത്തിനു നൽകുന്ന ഡെവലപ്പിങ് സൊല്യൂഷൻസ് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രോഗ്രാം ട്യൂഷൻ ഫീസിന്റെ 50 മുതൽ 100 ശതമാനം വരെയാണ് സ്കോളർഷിപ്പ്.അപേക്ഷാർഥിക്ക് നോട്ടിങ്ങാം സർവകലാശാലയിൽ 2021 സെപ്റ്റംബർ/ഒക്ടോബറിൽ തുടങ്ങുന്ന ഏതെങ്കിലും വിഷയത്തിലെ ഒരു ഫുൾ-ടൈം മാസ്റ്റേഴ്സ് പ്രോഗ്രാം (മാസ്റ്റേഴ്സ് ബൈ റിസർച്ച് (എം.റിസ്) ഉൾപ്പെടെ) പ്രവേശന ഓഫർ ഉണ്ടായിരിക്കണം. സയൻസ്, എൻജിനിയറിങ്, മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, സോഷ്യൽ സയൻസസ് ഫാക്കൽട്ടികളിലൊന്നിൽ ആയിരിക്കണം പ്രവേശന ഓഫർ. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വേളയിൽ ഓഫർ ഉണ്ടായിരിക്കണം.