സി.എ., സി.എസ്, സി. ഡബ്ല്യൂ.എ.
ചാർട്ടേർഡ് അക്കൗണ്ടന്റ് (സി.എ.), കമ്പനി സെക്രട്ടറി (സി.എസ്.), കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടന്റ് (സി. ഡബ്ല്യൂ.എ.) പരീക്ഷയിൽ യോഗ്യത നേടിയവരെ ഇപ്പോൾ ബിരുദാനന്തര ബിരുദധാരികൾക്ക് തുല്യമായി പരിഗണിക്കുമെന്ന് യു.ജി.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അകൗണ്ട്ന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നും നൽകിയ സി.എ., സി.എസ്., ഐ. സി. ഡബ്ല്യൂ.എ. യോഗ്യത ബിരുദാനന്തര ബിരുധത്തിന് തുല്യമായി പരിഗണിക്കാൻ അപേക്ഷ യൂ ജി സി ക്ക് ലഭിച്ചിരിക്കുന്നു. ഇതു പരിഗണിക്കാൻ വേണ്ടി യൂ.ജി. സി ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മീഷൻ വിദഗ്ധ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് പ്രസ്തുത കോഴ്സുകൾ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്ക് തുല്യമായി കണക്കാക്കും.