കണ്ണൂർ യൂണിവേഴ്സിറ്റി അപേക്ഷാ തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ ഐ.ടി പഠന വകുപ്പിലെ പ്രൊഫസർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രിൽ 9 ലേക്ക് നീട്ടി. അപേക്ഷകളുടെ പ്രിൻറ് ഔട്ടും (ഹാർഡ് കോപ്പി) മറ്റ് അനുബന്ധ രേഖകളും ഏപ്രിൽ 17 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ് സൈറ്റ് www.kannuruniversity.ac.in സന്ദർശിക്കുക.