എങ്ങനെ പഠിക്കാം.



സ്റ്റഡി ലീവില്‍ നന്നായി പഠിച്ചാല്‍ മികച്ച വിജയം കൈവരിക്കാം. കഴിഞ്ഞ കാലയളവിനെയോ, പരീക്ഷകളെയോ ഓര്‍ത്ത് വേവലാതിപ്പെടാതെ ഇനിയുള്ള ദിവസങ്ങളില്‍ ചിട്ടയോടെ പഠിക്കാന്‍ ശ്രമിക്കണം.
പരീക്ഷാ ടൈംടേബിള്‍ വിലയിരുത്തി സ്റ്റഡിപ്ലാന്‍ തയ്യാറാക്കണം. എല്ലാ പരീക്ഷകള്‍ക്കും ഇടയില്‍ വേണ്ടത്ര ഇടവേളകളുണ്ടാകും. ഇടവേളകള്‍ കുറഞ്ഞ വിഷയങ്ങള്‍ ആദ്യം പഠിച്ചിരിക്കണം. കഴിഞ്ഞ നാലുവര്‍ഷത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ഓണ്‍ലൈന്‍ ക്ലാസിലെഴുതിയ നോട്ടുബുക്കുകള്‍ സുഹൃത്തുക്കളുടെ പുസ്തകങ്ങളുമായി ഒത്തുനോക്കി തെറ്റുകള്‍ തിരുത്തണം. ഇനിയുള്ള ദിവസങ്ങളില്‍ ദിവസേന ആറുമണിക്കെങ്കിലും ഉണരണം. അരമണിക്കൂര്‍ യോഗ/ശ്വസന വ്യായാമം എന്നിവയോടൊപ്പം എഴുന്നേറ്റയുടനെ ശുദ്ധമായ വെള്ളം കുടിക്കണം. പരീക്ഷാകാലയളവില്‍ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ദിവസേന കുറഞ്ഞത് 12-14 മണിക്കൂറെങ്കിലും പഠിയ്ക്കണം. ആറു മണിക്കൂര്‍ ഉറങ്ങണം. അരമണിക്കൂര്‍വീതം ടി.വി. കാണുന്നതും കളിക്കുന്നതും നല്ലതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള ഗ്രൂപ്പ് പഠനം നല്ലതാണ്. പക്ഷേ, ഗ്രൂപ്പ് ചര്‍ച്ചകളില്‍ വിഷയം മാറിപ്പോകരുത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ ചെയ്തുപഠിക്കേണ്ടവയാണ്. മറ്റുള്ളവ വായിച്ച് പഠിക്കാം. പഠിക്കുമ്പോള്‍ പ്രധാനപ്പെട്ട, ഓര്‍ത്തിരിക്കേണ്ടവ ഒരു നോട്ട്ബുക്കില്‍ കുറിച്ചിടാം. ഫോര്‍മുലകള്‍ എല്ലാം നന്നായി പഠിക്കണം. മാതൃകാ ചോദ്യങ്ങള്‍ക്ക് പരമാവധി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. പ്ലസ് ടുവിനുശേഷം ഉന്നതപഠനത്തിന് ഒട്ടേറെ പ്രവേശന പരീക്ഷകളുണ്ട്. നീറ്റ്, ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ്, കീം, ക്ലാറ്റ് തുടങ്ങി ഒട്ടേറെ പരീക്ഷകളുണ്ട്. പ്ലസ് ടു പരീക്ഷ സ്റ്റഡിലീവില്‍ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ മാറ്റിവെച്ച് പ്ലസ് ടു ബോര്‍ഡ് പരീക്ഷ ലക്ഷ്യമിട്ടാകണം പഠനം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479784