വിയന്ന ഡോക്ടറൽ സ്കൂൾ ഇൻ ഫിസിക്സ് നടത്തുന്ന സമ്മർ ഇന്റേൺഷിപ്പിന് ഫിസിക്സ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
വിയന്ന ഡോക്ടറൽ സ്കൂൾ ഇൻ ഫിസിക്സ് നടത്തുന്ന സമ്മർ ഇന്റേൺഷിപ്പിന് ഫിസിക്സ് വിദ്യാർഥികൾക്ക് അപേക്ഷിക്കാംനാച്വറൽ സയൻസസിലെ ഗവേഷണ മേഖലകൾ കണ്ടെത്താനും ഫിസിക്സിന്റെ ഫൗണ്ടേഷൻ/ആപ്ലിക്കേഷൻ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുവാനും ആധുനിക ഗവേഷണ ലബോറട്ടറികൾ പരിചയപ്പെടാനും അവസരം ലഭിക്കും. അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ, ഫിസിക്സ് ബാച്ചിലർ/മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ താത്പര്യമുള്ള ഫാക്കൽട്ടിക്ക് നേരിട്ടാണ് ഇ-മെയിൽ വഴി (വെബ് ലിങ്കിൽ ലഭിക്കും) അപേക്ഷ നൽകേണ്ടത്. കരിക്കുലം വിറ്റ (അരപേജുള്ള മോട്ടിവേഷൻ ലെറ്റർ ഉൾപ്പെടെ), അക്കാദമിക് ഗ്രേഡ്/സ്റ്റഡി റെക്കോഡ്സ് ട്രാൻസ്ക്രിപ്റ്റ്, രണ്ട് സീനിയർ ഗവേഷകരുടെ കോണ്ടാക്ട് വിവരങ്ങൾ (റെക്കമൻഡേഷൻ കത്തുകൾക്കായി) ഉൾപ്പെടുന്നതായിരിക്കണം അപേക്ഷ. ഏപ്രിൽ 11 വരെ അപേക്ഷ നൽകാം.