ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ്-കോമൺ എൻട്രൻസ് ടെസ്റ്റി(ഐ.എൻ.ഐ.-സി.ഇ.ടി.)-ന് മാർച്ച് 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ്-കോമൺ എൻട്രൻസ് ടെസ്റ്റി(ഐ.എൻ.ഐ.-സി.ഇ.ടി.)-ന് മാർച്ച് 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോധ്പുർ, നാഗ്പുർ, പട്ന, റായ്പൂർ, ഋഷികേശ് എന്നീ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), െബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്), ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) എന്നിവയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ/ഡെന്റൽ കോഴ്സുകളിലെ (എം.ഡി./എം.എസ്./എം.സി.എച്ച്./ഡി.എം./എം.ഡി.എസ്.) പ്രവേശനത്തിനായാണ് സി.ഇ.ടി. നടത്തുന്നത്. http://mdmsmch.aiimsexams.org/ വഴി രജിസ്ട്രേഷൻ നടത്താം. സമയക്രമം ഉൾപ്പെടുത്തിയിട്ടുള്ള വിശദമായ വിജ്ഞാപനം https://www.aiimsexams.ac.in -ൽ ലഭ്യമാണ്. പരീക്ഷ മേയ് എട്ടിന്.