ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിവിധ കേന്ദ്രങ്ങളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്ന പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
•എം.എസ്.സി.: മെഡിക്കല്‍ അനാട്ടമി, മെഡിക്കല്‍ ബയോകെമിസ്ട്രി, ബയോഫിസിക്സ്, മെഡിക്കല്‍ ഫിസിയോളജി, മെഡിക്കല്‍ ഫാര്‍മക്കോളജി, എം.ബയോടെക്നോളജി-എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്സി., ബി.ഫാര്‍മസി, ബാച്ചലര്‍ ഓഫ് ഫിസിയോതെറാപ്പി. മൂന്നുവര്‍ഷത്തെ കോഴ്സിലൂടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബി.എസ്സി. എം. ബയോടെക്നോളജി പ്രോഗ്രാമിന് ബി.ടെക്. (ബയോടെക്നോളജി) ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.
• റിപ്രൊഡക്ടീവ് ബയോളജി ആന്‍ഡ് ക്ലിനിക്കല്‍ എംബ്രിയോളജി-ബയോളജി/അനുബന്ധ വിഷയങ്ങളിലെ ബി.എസ്സി.
• ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജി-ന്യൂക്ലിയാര്‍ മെഡിസിന് ബി.എസ്സി., ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് വിഷയമുള്ള ബി.എസ്സി., ഫിസിക്സ് വിഷയമായി പഠിച്ച ലൈഫ് സയന്‍സസിലെ ബി.എസ്സി., റേഡിയോ ഡയഗ്നോസിസ്/റേഡിയോതെറാപ്പി ബി.എസ്സി.
• കാര്‍ഡിയോ വാസ്കുലാര്‍ ഇമേജിങ് ആന്‍ഡ് എന്‍ഡോവാസ്കുലാര്‍ ടെക്നോളജീസ്-ബി.എസ്സി. റേഡിയോഗ്രഫി.
• എം.എസ്സി. (നഴ്സിങ്)-(i) ബി.എസ്സി.(ഓണേഴ്സ്)/ബി.എസ്സി. നഴ്സിങ് (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക്/ബി.എസ്സി. നഴ്സിങ് (നാലുവര്‍ഷം) (ii)സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്.
എല്ലാ പ്രോഗ്രാമുകള്‍ക്കും യോഗ്യതാകോഴ്സിലെ മാര്‍ക്ക് സംബന്ധിച്ച വ്യവസ്ഥകള്‍ ഉണ്ട്. വിശദാംശങ്ങള്‍ http://msccourses.aiimsexams.org ലെ വിജ്ഞാപനത്തില്‍ ലഭിക്കും.
രജിസ്ടേഷന്: അപേക്ഷ രണ്ടുഘട്ടമായി നല്‍കണം. ബേസിക് രജിസ്ട്രേഷന് http://pgcourses.aiimsexams.org വഴി ഏപ്രില്‍ ആറ് വൈകീട്ട് അഞ്ചുവരെ നടത്താം. അംഗീകരിച്ച രജിസ്ട്രേഷനുകള്‍ ഏപ്രില്‍ ഒമ്പതിന് അറിയാം.
തിരുത്തലുകള്‍ വരുത്താന്‍ 15 വൈകീട്ട് അഞ്ചുവരെ സമയം ലഭിക്കും. അന്തിമ രജിസ്ട്രേഷനുകളുടെ വിവരം 20-ന് പ്രസിദ്ധപ്പെടുത്തും.
പ്രോസ്പക്ടസ് 27-ന് സൈറ്റില്‍ ലഭ്യമാക്കും. ബേസിക് രജിസ്ട്രേഷന് അംഗീകരിക്കപ്പെട്ടവര്‍ക്ക് തുടര്‍നടപടികള്‍ നടത്തി 28 മുതല്‍ മേയ് 15 വരെ ഫൈനല്‍ രജിസ്ട്രേഷന് നടത്താം. മുന്‍ വര്‍ഷത്തില്‍ നടത്തിയ ബേസിക് രജിസ്ടേഷന് അംഗീകാരം ലഭിച്ചവര്‍ ഫൈനല്‍ രജിട്രേഷന് നടത്തിയാല്‍ മതി.
എം.എസ്സി. പ്രവേശന പരീക്ഷ ജൂണ്‍ 14-നും എം.എസ്സി. നഴ്സിങ്/എം.ബയോടെക്നോളജി പരീക്ഷകള്‍ ജൂണ്‍ 27-നും നടത്തും. വിവരങ്ങള്‍ക്ക് https://www.aiimsexams.ac.in/ കാണണം.