ജോലി സാധ്യതയുള്ള ചില കോഴ്സുകൾ
മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, ബയോളജി, എൻവയൺമെന്റൽ സയൻസ് എന്നീ മേഖലകളിൽ ഐഐഎസ്സി, ഐഐടി, ഐസർ, നൈസർ എന്നിവ നടത്തുന്ന മികച്ച ബിഎസ് / ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളുണ്ട്. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിഎസ്സി മാത്സ് & കംപ്യൂട്ടർ സയൻസ്, മാത്സ് & ഫിസിക്സ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബി.സ്റ്റാറ്റ്, ബി.മാത് എന്നിവയും മികച്ച പ്രോഗ്രാമുകളാണ്.
ഐഐടി മദ്രാസിലെ 5 വർഷ ഇന്റഗ്രേറ്റഡ് എംഎ, ദേശീയ നിയമ സർവകലാശാലകളിലെ എൽഎൽബി, ഐഐഎമ്മുകളിലെ ഇന്റഗ്രേറ്റഡ് പിജി ഇൻ മാനേജ്മെന്റ് എന്നിവയ്ക്കും മികച്ച തൊഴിൽ സാധ്യതയുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് (ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി), ഹൈദരാബാദ് ആസ്ഥാനമായുള്ള ഇഫ്ലു, കണ്ണൂരിൽ ഉൾപ്പെടെയുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവിടങ്ങളിലെ കോഴ്സുകൾക്കും മികച്ച സാധ്യതയുണ്ട്.