എൻ.ഇ.ടി, എ.ആർ.എസ്, എസ്.ടി.ഓ. എന്നിവയിലേക്കായി നടത്തുന്ന കംബൈൻഡ് എക്സാമിന് ഇപ്പോൾ അപേക്ഷിക്കാം.
നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (NET), അഗ്രിക്കൾചറൽ റിസർച് സർവീസ് (ARS), സീനിയർ ടെക്നിക്കൽ ഒാഫിസർ (STO) എന്നിവയിലേക്കായി നടത്തുന്ന കംബൈൻഡ് എക്സാമിന് അഗ്രിക്കൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB) അപേക്ഷ ക്ഷണിച്ചു. ARS-222, STO-65 എന്നിങ്ങനെയാണ് ഒഴിവ്. NET ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല.
കാർഷിക സർവകലാശാലകളിൽ ലക്ചറർ/അസിസ്റ്റന്റ് പ്രഫസർ, ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രിക്കൾചറൽ റിസർച്ചിനു (ICAR) കീഴിലെ അഗ്രിക്കൾചറൽ റിസർച് സർവീസിൽ സയന്റിസ്റ്റ്, ഐസിഎആർ ഹെഡ് ക്വാർട്ടേഴ്സുകളിലും റിസർച് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സീനിയർ ടെക്നിക്കൽ ഒാഫിസർ തസ്തികകളിലാണ് അവസരം. ഏപ്രിൽ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.