വിദേശത്ത് മെഡിക്കല്‍ ബിരുദത്തിനു പോകുന്നവരുടെ ശ്രദ്ധയ്ക്ക്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.ഒ.സി ഉള്ളവര്‍ക്കാണ് നിലവില്‍ വിദേശത്ത് മെഡിക്കല്‍
ബിരുദത്തിനു പോകാന്‍ കഴിയുന്നത്. എന്നാല്‍ ഇനി മുതല്‍ 'നീറ്റ്' കഴിഞ്ഞവര്‍ക്കു മാത്രമേ ഇങ്ങനെ പോകാന്‍
കഴിയുകയുള്ളൂ. അതിനുള്ള നിയമം തയ്യാറാക്കി വരുന്നു. വിദേശത്തു നിന്നു മെഡിക്കല്‍ ബിരുദമെടുത്തവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന ഫോറിന് മെഡിക്കല്‍ ഗ്രാജ്വെറ്റ്സ് ടെസ്റ്റ് പാസ്സാകണം. ഏതാണ്ട് നാലിലൊന്നു പേര് മാത്രമാണ് നിലവില്‍ ഈ പരീക്ഷ ജയിക്കുന്നത്. ബാക്കിയുള്ളവര്‍ നിയമം ലംഘിച്ച് പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നു സംശയിക്കുന്നു. ഏകദേശം 7000 വിദ്യാര്‍ഥികള്‍ മെഡിക്കല്‍ ബിരുദത്തിനു വേണ്ടി വിദേശത്തേക്ക് ഓരോ വര്‍ഷവും പോകുന്നുണ്ട്. റഷ്യ, ഉക്രൈന്, ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതലും ആള്ക്കാര് പോകുന്നത്. ഡോക്ടര്‍മാരുടെ നിലവാരത്തകര്‍ച്ച പരിഹ രിക്കുന്നതിനാണ് ഇത്തരമൊരു നിയമം നടപ്പില്‍ വരുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ മുന്നിട്ടിറങ്ങിയത്.