പുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമിയിൽ (എൻഐഎ) 2-വർഷ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രവേശനത്തിന് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കേന്ദ്ര ധനമന്ത്രാലയവും പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും ചേർന്ന് 1980ൽ സ്ഥാപിച്ച പുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമിയിൽ (എൻഐഎ) ഇൻഷുറൻസിൽ ഊന്നിയുള്ള 2-വർഷ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രവേശനത്തിന് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. മുൻ ബാച്ചുകാർക്കെല്ലാം നല്ല നിയമനം ലഭിച്ച പ്രോഗ്രാമാണ്. 50% മാർക്കോടെ ബിരുദവും ഐഐഎം– ക്യാറ്റ് 2020 / സിമാറ്റ് 2021 സ്കോറും വേണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2 വർഷത്തേക്ക് ഹോസ്റ്റൽ ചെലവടക്കം 12 ലക്ഷം രൂപയോളം വേണ്ടിവരും. National Insurance Academy, 25 – Balewadi, Baner Road, Pune 411 045;ഫോൺ : 020-27204000, admissions@ niapune.org.in, വെബ് : niapune.org.in