കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ ഡിപ്പാർട്ടുമെന്റുകളിലെ/സ്കൂളുകളിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) വിവിധ ഡിപ്പാർട്ടുമെന്റുകളിലെ/സ്കൂളുകളിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുൾടൈം, പാർട്ട്ടൈം, എക്സ്റ്റേണൽ സ്കീം പ്രകാരം പ്രവേശനം നൽകും. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ്, ബയോടെക്നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ മേഖലകളിൽ അവസരങ്ങളുണ്ട്. വിശദമായ പ്രവേശനയോഗ്യത http://www.nitc.ac.in-ലെ അഡ്മിഷൻ ലിങ്കിലുള്ള ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. അപേക്ഷ അഡ്മിഷൻ ലിങ്ക് വഴി മേയ് 15-ന് വൈകീട്ട് അഞ്ചുവരെ നൽകാം