എൻട്രൻസ് പരീക്ഷ ഇല്ല, പകരം ടെലിഫോണിക് ഇന്റർവ്യൂ; അമൃത സർവ്വകലാശാല കോഴ്സുകൾ
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗത്തില്‍ എംടെക്, എംഎസ്സി, ബിഎസ്സി കോഴ്സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എംഎസ്സി- എംഎസ്, എംടെക് – എംഎസ് ഡ്യൂവല്‍ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nano. ഇ മെയില്‍: mailto:nanoadmissions@aims.amrita.edu . ഫോണ്‍: 0484 2858750, 08129382242.