ബെംഗളൂരു ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിലെ 3 വർഷ ബിഎസ്സി ഫാഷൻ & അപ്പാരൽ ഡിസൈൻ പ്രവേശനത്തിനു ജൂൺ 12 വരെ അപേക്ഷ സ്വീകരിക്കും
ബെംഗളൂരു ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിലെ 3 വർഷ ബിഎസ്സി ഫാഷൻ & അപ്പാരൽ ഡിസൈൻ പ്രവേശനത്തിനു ജൂൺ 12 വരെ അപേക്ഷ സ്വീകരിക്കും; 100 രൂപ ലേറ്റ്ഫീ സഹിതം 18 വരെയും. www.aifdonline.in. 60 സീറ്റിൽ 54 എണ്ണം കരസേനയിൽ 10 വർഷമെങ്കിലുമായി സേവനം അനുഷ്ഠിക്കുന്നവർ, വിമുക്തഭടർ, യുദ്ധത്തിൽ വീരമൃത്യുവടഞ്ഞവർ മുതലായവരുടെ കുട്ടികൾക്കും ആശ്രിതർക്കുമാണ്. ബാക്കി കർണാടക സ്വദേശികൾക്കും. 35 % എങ്കിലും മാർക്കോടെ 12–ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. എല്ലാവർക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. ജൂലൈ നാലിനു 3 മണിക്കൂർ ഓൺലൈൻ ടെസ്റ്റുണ്ട്. ഇതിൽ യുക്തിചിന്ത, പൊതുവിജ്ഞാനം, ലഘു ഉപന്യാസമടക്കം ഇംഗ്ലിഷ് ഭാഷ എന്നിവയിൽനിന്നു ചോദ്യങ്ങളുണ്ടാകും.