സംസ്ഥാനത്തെ പത്താംക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയം ഈ മാസം അവസാനത്തോടെ തുടങ്ങിയേക്കും.
ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനത്തിന് അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിർണയം ആരംഭിക്കുക. ആദ്യം തീരുമാനിച്ച ദിവസത്തിൽ നിന്നും ഏകദേശം പത്ത് ദിവസം വൈകിയായിരിക്കും ഉത്തരക്കടലാസ് മൂല്യനിർണയം ആരംഭിക്കുകയെന്നാണ് അനൗദ്യോഗിക വിവരം. മൂല്യ നിർണയം സംബന്ധിച്ച തീരുമാനം 21 നോ 23 നോ ഉണ്ടാകുമെന്നാണ് കരുതുന്നത്. രോഗ വ്യാപന തോത് അനുസരിച്ചായിരിക്കും ഈ തീരുമാനം സ്വീകരിക്കുകയെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അനൗദ്യോഗികമായ സൂചന.