പൊതുപ്രവേശന പരീക്ഷ ക്യാറ്റ് – 2021 മാറ്റിവച്ചു.
കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2021 ജൂൺ 12, 13, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്നു, സർവകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ ക്യാറ്റ് – 2021 മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അഡ്മിഷൻ വിഭാഗം ഡയറക്ടർ അറിയിച്ചു.