ഐഎഫ്ടികെയിൽ 4 വർഷ ബി–ഡിസ് (ബാച്ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം
ശ്രേഷ്ഠസ്ഥാപനം ‘നാഷനൽ ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഫാഷൻ ടെക്നോളജി’യുമായി കൈകോർത്ത് കേരളസർക്കാർ ആരംഭിച്ച കുണ്ടറ ഐഎഫ്ടികെയിൽ 4 വർഷ ബി–ഡിസ് (ബാച്ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. കേരള സർവകലാശാലയുടേതാണു ബിരുദം. പരീക്ഷയിൽ മികവുള്ളവർ ഇന്റർവ്യൂവിലും പങ്കെടുക്കണം. വിദ്യാർഥിയുടെ കരിയർ ലക്ഷ്യം, ഫാഷൻ മേഖലയ്ക്കിണങ്ങുന്ന ഗുണങ്ങൾ, ഭാവന, നേട്ടങ്ങൾ, ആശയവിനിമയം, പൊതുവിജ്ഞാനം തുടങ്ങിയവ ഇതിൽ പരിശോധിക്കും.സെമസ്റ്റർ ഫീ 48,000 രൂപയാണ്. തുടക്കത്തിൽ 7000 രൂപ വേറെയടയ്ക്കണം. പെൺകുട്ടികൾക്ക് താമസസൗകര്യമുണ്ട്. പ്രോസ്പെക്റ്റസ് സൈറ്റിൽ ലഭ്യം. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷാഫീ 1500 രൂപ. വിവരങ്ങൾ: 0474-2547775;iftk.govt@gmail.com; www.iftk.ac.in.