സാങ്കേതിക സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും.
സാങ്കേതിക സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ 22 മുതൽ 30 വരെ നടത്തുന്ന പരീക്ഷകൾ വിദ്യാർഥികൾക്കു സ്വന്തം വീടുകളിലിരുന്ന് എഴുതാം. ബിടെക്, എംടെക്, ബിആർക്, എംസിഎ തുടങ്ങിയ കോഴ്സുകളിലെ വിദ്യാർഥികളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകളാണ് ഓൺലൈനായി നടത്തുക. പരീക്ഷാ നടത്തിപ്പു സംബന്ധിച്ച വിശദ മാർഗരേഖ ഉടനെ പ്രസിദ്ധീകരിക്കും. ചോദ്യക്കടലാസിന്റെ മാതൃകയും നൽകും.