എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ" എന്ന വിഷയം ആസ്പദമാക്കി ഒരു വെബിനാർ
ജോൺ കോസ്സ് മെമ്മോറിയൽ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർഥികൾക്കായി "എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ" എന്ന വിഷയം ആസ്പദമാക്കി ഒരു വെബിനാർ 29-05-2021 ശനിയാഴ്ച 10 മണിക്ക് നടത്തുന്നു. ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സ്ഥാപകനും ടെക്നോപാർക്കിലെ മുൻ സിഫ്ഒയുമായിരുന്ന ഡോക്ടർ കെ സി ചന്ദ്രശേഖരൻ നായർ വെബിനാർ നയിക്കുന്നു. വെബിനാറിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക. http://jcmcsiit.ac.in/reg.php