സ്കൂൾവിദ്യാഭ്യാസരംഗം തുടർച്ചയായി രണ്ടാംവർഷവും ഓൺലൈൻ പഠനത്തിലേക്ക് കടക്കുമ്പോൾ
ഇക്കുറിയെങ്കിലും സ്കൂളിന്റെ പടി ചവിട്ടാമെന്ന വിദ്യാര്‍ഥികളുടെ മോഹം വ്യാമോഹമായി മാറിയത് കോവിഡ് രണ്ടാംതരംഗത്തോടെയാണ്. വര്‍ണബലൂണുകളും മിഠായികളും അരങ്ങുകളും അലങ്കാരങ്ങളും അകമ്പടിയായി കരച്ചിലുകളും മുഴങ്ങിയിരുന്ന വിദ്യാലയങ്ങളിപ്പോള് മൂകതയിലാണ്. കുട്ടികളുടെ കളികളും ചിരികളും കലാലയമുറ്റങ്ങള്ക്ക് അന്യമായിട്ട് ഒരുവര്‍ഷം കഴിഞ്ഞു. പഠനവും പ്രവേശനോത്സവവുമെല്ലാം ഇക്കുറിയും ഓണ്‍ലൈനിലാണ്.കഴിഞ്ഞവര്‍ഷം പൊതുവിദ്യാലയങ്ങള്‍ വിക്ടേഴ്സ് ചാനല്‍ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നതെങ്കില്‍ ഇക്കുറി സ്കൂളുകളില്‍ അതത് വിഷയമെടുക്കുന്ന അധ്യാപകര്‍കൂടി ക്ലാസെടുക്കുന്നുണ്ട്. പുതിയ മാറ്റം വിദ്യാഭ്യാസമേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.