മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ മാനേജ്മെന്റ് പി.ജി. ഡിപ്ലോമ അപേക്ഷ ജൂണ്‍ ഏഴുവരെ
ചെന്നൈയിലെ മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ് (എം.എസ്.ഇ.) ബിസിനസ് സ്കൂള്‍, ഫൈനാന്‍സ് (ഫൈനാന്‍ഷ്യല്‍ എന്‍ജിനിയറിങ്), റിസര്‍ച്ച് ആന്‍ഡ് ബിസിനസ് അനലറ്റിക്സ് എന്നീ സ്പെഷ്യലൈസേഷനുകളില് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 10, 12, ബിരുദ തലങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. പന്ത്രണ്ടാം ക്ലാസില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. അപേക്ഷാര്‍ഥിക്ക് കാറ്റ്/ജിമാറ്റ്/സാറ്റ്/മാറ്റ്/സിമാറ്റ്/ആത്മ എന്നിവയിലൊന്നിലെ സ്കോര്‍ ഉണ്ടായിരിക്കണം. അപേക്ഷ https://www.mse.ac.in/pgdm/ വഴി ജൂണ്‍ ഏഴുവരെ നല്‍കാം. ഒരു സ്പെഷ്യലൈസേഷനോ രണ്ടിനുമോ അപേക്ഷിക്കാം. ഒപ്പമുള്ള രേഖകള്‍ സ്കാന്‍ ചെയ്തത് അപ് ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് 1500 രൂപ.