ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സർവ്വകലാശാലകളിലെ പരീക്ഷകൾ നീട്ടിവയ്ക്കാൻ തീരുമാനം
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യസ വകുപ്പിനു കീഴിലുള്ള സർവ്വകലാശാലകളിലെ പരീക്ഷകൾ നീട്ടിവയ്ക്കാൻ തീരുമാനം. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.
ജൂൺ 15 മുതൽ തുടങ്ങാനിരുന്ന ഈ പരീക്ഷകൾ നീട്ടിവയ്ക്കുവാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.നേരത്തെ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചപ്പോൾ എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.