എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചു
എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം ആരംഭിച്ചു. എസ്എസ്എൽസി മൂല്യനിർണയത്തിനായി 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും ടിഎച്ച്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജൂൺ 25 വരെയാണ് മൂല്യനിർണയം. ഈ മാസമാദ്യം ആരംഭിച്ച പ്ലസ് ടു മൂല്യനിർണയവും തുടരുകയാണ്. പ്ലസ്ടു മൂല്യനിർണയ ക്യാമ്പ് ഈ മാസം 19 വരെയാണ് നടക്കുക. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയും നടത്തും.