കേരള ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി-കേരള (ഐ.എഫ്.ടി.കെ.) കൊല്ലം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) യുടെ സഹകരണത്തോടെ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.)-ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. നാലുവർഷമാണ് കോഴ്സ് ദൈർഘ്യം. കേരള സർവകലാശാലയുടെ അഫിലിയേഷനുള്ള ഈ ഫുൾടൈം പ്രോഗ്രാമിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. അഭിരുചിപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ https://www.iftk.ac.in/ വഴി ഓൺലൈനായി ജൂൺ 15 വരെ നൽകാം.