കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു
ബിരുദ, ബിരുദാനന്തര തല നിയമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. ജൂലൈ 23-നാണ് പരീക്ഷ. നിലവിലെ സാഹചര്യത്തിൽ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങൾ മാത്രമാകും പരീക്ഷയ്ക്കുണ്ടാവുക. വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാനുള്ള അവസരവും ഒരുക്കുമെന്ന് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് https://consortiumofnlus.ac.in/സന്ദർശിക്കുക.