മഹാത്മാഗാന്ധി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
മഹാത്മാഗാന്ധി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 120 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. ഫീസ് 5200 രൂപ. പ്രീഡിഗ്രി/പ്ലസ്ടു ജയിച്ചിരിക്കണം. ഡിപ്ലോമ കോഴ്സിന് 180 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. ഫീസ് 8,300 രൂപ. പ്രീഡിഗ്രി/പ്ലസ്ടു കൂടാതെ ഈ വകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൗണ്‍സലിങ് വിജയിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഓര്‍ഗാനിക് ഫാമിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആര്‍ട്ട് ഓഫ് ഹാപ്പിനെസ് എന്നിവയ്ക്ക് എഴുത്തും വായനയും അറിഞ്ഞാല്‍ മതി. പ്രായപരിധി ഇല്ല. വിവരങ്ങള്‍ക്ക്: 8301000560, 9544981839.