ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ജൂലൈ മാസത്തിൽ നടത്തുന്ന സി.എ. പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ജൂലൈ മാസത്തിൽ നടത്തുന്ന സി.എ. പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ icai.org. എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സി.എ. ഫൗണ്ടേഷൻ, സി.എ. ഇന്റർ, ഫൈനൽ എന്നിവയിൽ ഏതെങ്കിലും പരീക്ഷയുടെ രജിസ്ട്രേഷൻ നമ്പർ നൽകി ലോഗിൻ ചെയ്തശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ജൂലായ് 5 മുതലാണ് ഐസിഎഐ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി സി.എ. പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മേയ് മാസത്തിൽ നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.